
ശരിയായ പേര് വ്യക്തമാക്കുന്ന, ഫോട്ടോയോടു കൂടിയ ഏതെങ്കിലും 2 ഐഡി പ്രൂഫുകൾ ഉണ്ടെങ്കിൽ പാസ്പോർട്ടിലെ പേര് തിരുത്താവുന്നതാണ് , ഐഡി പ്രൂഫുകളിലാണ് പേര് തെറ്റായതെങ്കിൽ, ആദ്യം ആ ഐഡി പ്രൂഫുകൾ തിരുത്തുക. അതിനുശേഷമേ പാസ്പോർട്ട് കറക്റ്റ് ചെയ്യാൻ സാധിക്കൂ.
ആധാർ കാർഡിലെ ഫസ്റ്റ് നെയിമിലാണ് (First Name) തിരുത്തലുകൾ ഉള്ളതെങ്കിൽ അത് മാറ്റാൻ ഗസറ്റ് പബ്ലിക്കേഷൻ (Gazette Publication) ആവശ്യമാണ്. ആധാർ കാർഡിലും എസ്.എസ്.എൽ.സി (SSLC) സർട്ടിഫിക്കറ്റിലും പേര് ശരിയാണെങ്കിൽ, മറ്റ് ഏത് ഐഡി പ്രൂഫിലെ പേരും എളുപ്പത്തിൽ തിരുത്താൻ സാധിക്കും.
എന്നാൽ, ഐഡി പ്രൂഫുകളിൽ കൃത്യമായ പേര് ഉണ്ടാവുകയും, എന്നാൽ.എസ്.എൽ.സിയിൽ പേര് തെറ്റായിരിക്കുകയും ചെയ്താൽ ആദ്യം എസ്.എസ്.എൽ.സിയിലെ പേരാണ് തിരുത്തേണ്ടത്. ഇതിന് ഗസറ്റ് പബ്ലിക്കേഷൻ നിർബന്ധമാണ്.
പുതിയ പാസ്പോർട്ടിനായി അപേക്ഷിക്കുമ്പോൾ പ്രധാനമായും താഴെ പറയുന്ന രേഖകളാണ് വേണ്ടത്:
എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ്
ഫോട്ടോയോടുകൂടിയ 2 ഐഡി പ്രൂഫുകൾ
പ്രത്യേകം ശ്രദ്ധിക്കുക: എസ്.എസ്.എൽ.സി ഇല്ലാതെയും പാസ്പോർട്ട് എടുക്കാവുന്നതാണ്, എന്നാൽ അത്തരം സന്ദർഭങ്ങളിൽ എമർജൻസി ക്ലിയറൻസ് ലഭിക്കുന്നതല്ല.
ഒഫിഷ്യൽ രേഖകളിലെ പേര് മാറ്റങ്ങളും പാസ്പോർട്ട് സംബന്ധമായ സേവനങ്ങളും കൃത്യസമയത്ത് ചെയ്തു തീർക്കാൻ Clear My Doc നിങ്ങളെ സഹായിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളെ ബന്ധപ്പെടുക.
കൂടുതല്‍ അറിയുന്നതിനായി വീഡിയോ കാണുക
Clear My Doc provides reliable assistance in Kerala for certificates, corrections, Gazette services, voter ID, ration card, and documentation needs.
Clear My Doc provides reliable assistance in Kerala for certificates, corrections, Gazette services, voter ID, ration card, and documentation needs.
© Clear My Doc – All Rights Reserved | Designed by SignOwn Technologies.