വിവാഹശേഷം സ്വന്തം പേരിനൊപ്പം ഭർത്താവിന്റെ പേര് ചേർക്കാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ?
എന്നാൽ ഏതെങ്കിലും സോഷ്യൽ മീഡിയ പ്രൊഫൈലുകളിലോ സാധാരണ ഐഡന്റിറ്റികളിലോ പേര് തിരുത്തിയത് കൊണ്ട് മാത്രം അത് നിങ്ങളുടെ ഔദ്യോഗിക പേര് (Official Name) ആകണമെന്നില്ല. പേരിൽ എന്തെങ്കിലും തിരുത്തലുകൾ വരുത്തണമെങ്കിൽ അത് ഗസറ്റ് നോട്ടിഫിക്കേഷൻ (Gazette Notification) വഴി മാത്രമേ നിയമപരമായി സാധ്യമാകൂ.

ഗസറ്റ് വഴി പേരുമാറ്റം എങ്ങനെ സാധ്യമാക്കാം?
- സിംഗിൾ നെയിം ആണെങ്കിൽ: നിങ്ങളുടെ പേര് ഒരൊറ്റ വാക്ക് മാത്രമാണെങ്കിൽ (Single Name), ഗസറ്റ് വിജ്ഞാപനം വഴി Surname ചേർക്കാവുന്നതാണ്.
- സർനെയിം മാറ്റാൻ: നിലവിൽ ഒരു Surname ഉണ്ടെങ്കിൽ അത് മാറ്റി ഭർത്താവിന്റെ പേര് ചേർക്കാനും കഴിയും.
ആവശ്യമായ രേഖകൾ ഏതൊക്കെയാണ്?
- മാര്യേജ് സർട്ടിഫിക്കറ്റ് (Marriage Certificate): പേര് മാറ്റുന്നതിന് പ്രത്യേകിച്ച് പ്രൂഫുകളൊന്നും ആവശ്യമില്ലെങ്കിലും, പേരിനൊപ്പം ഭർത്താവിന്റെ പേര് Surname ആയി ചേർക്കാൻ mandatory ആയ രേഖ മാര്യേജ് സർട്ടിഫിക്കറ്റ് ആണ്.
ഔദ്യോഗിക & അക്കാദമിക് രേഖകൾ: വ്യക്തിയുടെ നിലവിലുള്ള Official & Academic Documents ഇതിനായി ആവശ്യമാണ്
ഗസറ്റിൽ അപേക്ഷിച്ച് Gazette Notification ലഭിച്ചു കഴിഞ്ഞാൽ, അത് ഉപയോഗിച്ച് നിങ്ങളുടെ ആധാർ, പാൻ കാർഡ്, പാസ്‌പോർട്ട് ഉൾപ്പെടെയുള്ള എല്ലാ ഔദ്യോഗിക രേഖകളിലും (Documents) പേര് മാറ്റാൻ സാധിക്കും.
💡 സംശയങ്ങളുണ്ടോ? പേരുമാറ്റത്തെക്കുറിച്ചോ (Name Changing) മറ്റ് ഡോക്യുമെന്റ് സംബന്ധമായ സംശയങ്ങൾക്കോ Clear My Doc-ന്റെ Free Document Consultation ഉപയോഗപ്പെടുത്താവുന്നതാണ്. PHONE: 8086847967