വിവാഹശേഷം പേരിനൊപ്പം ഭർത്താവിന്റെ പേര് ചേർക്കാമോ? 

വിവാഹത്തിനു ശേഷം സ്വന്തം പേരിനൊപ്പം ഭർത്താവിന്റെ പേര് (Surname) ചേർക്കാൻ ആഗ്രഹിക്കുന്നവർ നിരവധിയാണ്. എന്നാൽ ഔദ്യോഗിക രേഖകളിൽ (Documents) വെറുതെ പേരിനൊപ്പം ഭർത്താവിന്റെ പേര് ചേർത്താൽ അത് ഔദ്യോഗിക നാമമായി മാറുമോ? ഇല്ല എന്നതാണ് സത്യം. ഗസറ്റ് (Gazette) വഴി മാത്രമേ പേരിൽ എന്ത് തിരുത്തലുകളും വരുത്താൻ സാധിക്കൂ

ഗസറ്റ് വഴി പേര് മാറ്റുന്നതിന്റെ പ്രധാന വിവരങ്ങൾ:

എന്തൊക്കെ മാറ്റങ്ങൾ വരുത്താം?: സിംഗിൾ നെയിം (Single Name) ആണെങ്കിൽ സർനെയിം ചേർക്കാം. Already Surname   ഉണ്ടെങ്കിൽ അത് മാറ്റി ഭർത്താവിന്റെ പേര് ചേർക്കാം

ആവശ്യമായ രേഖകൾ:

  • പേര് മാറ്റുന്ന വ്യക്തിയുടെ ഔദ്യോഗിക, അക്കാദമിക് രേഖകൾ (Official and academic documents) ആവശ്യമാണ്.
  • പേര് മാറ്റാൻ പ്രത്യേകിച്ച് പ്രൂഫ് ഒന്നും സമർപ്പിക്കേണ്ടതില്ല.
  • എന്നാൽ പേരിന്റെ കൂടെ സർനെയിം അല്ലെങ്കിൽ ഭർത്താവിന്റെ പേര് ചേർക്കണമെങ്കിൽ വിവാഹ സർട്ടിഫിക്കറ്റ് (Marriage Certificate) നിർബന്ധമായും സമർപ്പിക്കേണ്ടതുണ്ട്.

അടുത്ത നടപടികൾ: ഗസറ്റിൽ നൽകി നെയിം ചേഞ്ചിന് അപ്ലൈ ചെയ്താൽ ഗസറ്റ് വിജ്ഞാപനം (Gazette Notification) ലഭിക്കുന്നതാണ്. ഇത് പ്രകാരം നിങ്ങളുടെ എല്ലാ ഔദ്യോഗിക രേഖകളിലും പേര് മാറ്റം വരുത്താൻ സാധിക്കും

സൗജന്യ കൺസൾട്ടേഷൻ:

പേര് മാറ്റുന്നതുമായി ബന്ധപ്പെട്ട് എന്തെങ്കിലും സംശയങ്ങൾ ഉണ്ടോ? എങ്കിൽ നിങ്ങൾക്ക് Clear My Doc-ന്റെ Free Document Consultation ഉപയോഗിക്കാവുന്നതാണ്. PHONE- 8086847967