SSLC സര്‍ട്ടിഫിക്കറ്റിലെ പേര് എങ്ങനെ തിരുത്താം ?

അഡ്മിഷൻ രജിസ്റ്ററിൽ ശരിയായ പേര്  ഉണ്ടെങ്കിൽ അത്‌ പ്രകാരം SSLC തിരുത്താൻ അപേക്ഷിക്കാം. എന്നാൽ സ്പെല്ലിംഗ് തിരുത്തൽ, സർനെയിം ചേർക്കൽ, ഇനിഷ്യൽ മാറ്റൽ അല്ലെങ്കിൽ പേര് പൂർണ്ണമായിമാറ്റുകയാണെങ്കിൽ ഗസറ്റ് പബ്ലിക്കേഷൻ വഴി ഗസറ്റ് നോട്ടിഫിക്കേഷൻ നേടേണ്ടതുണ്ട്.

ഗസറ്റ് പബ്‌ളിക്കേഷന് ആവശ്യമായ രേഖകൾ:

  • വ്യക്തിഗത രേഖകൾ: ഔദ്യോഗികവും അക്കാദമികവുമായ രേഖകൾ (Official and Academic documents), ഒരു പാസ്‌പോർട്ട് സൈസ് ഫോട്ടോ.
  • പ്രായപൂർത്തിയാകാത്തവർക്ക്: രക്ഷിതാക്കളുടെ രേഖകളും സമ്മതപത്രവും ആവശ്യമാണ്. അപേക്ഷ അയക്കുന്നത് മാതാപിതാക്കളിൽ ഒരാളുടെ പേരിലായിരിക്കും. അമ്മയാണ് അപേക്ഷകയെങ്കിൽ അച്ഛന്റെ സമ്മതവും, അച്ഛനാണ് അപേക്ഷകനെങ്കിൽ അമ്മയുടെ സമ്മതവും വേണം.
എസ് എസ് എല്‍ സി പേര് മാറ്റം കൂടുതൽ വിവരങ്ങൾ
  • സ്കൂൾ വഴി അപേക്ഷിക്കാം: ഗസറ്റ് നോട്ടിഫിക്കേഷൻ ലഭിച്ചതിനു ശേഷം, ഒറിജിനൽ SSLC ബുക്ക്, സ്കൂൾ അഡ്മിഷൻ രജിസ്റ്റർ എന്നിവ സഹിതം പരീക്ഷാഭവനിലേക്ക് (Commissioner for Government Examinations) സ്കൂൾ മുഖേനയാണ് അപേക്ഷ സമേർപ്പിക്കേണ്ടത്.
  • അഫിഡവിറ്റ് ആവശ്യമാണ്: ഗസറ്റ് വിജ്ഞാപനത്തിനൊപ്പം പേര് മാറ്റുന്നതിനുള്ള കാരണവും വിവരങ്ങളും വ്യക്തമാക്കുന്ന സത്യപ്രസ്താവനയും (Affidavit) സമർപ്പിക്കേണ്ടതുണ്ട്.

 

  • അഡ്മിഷൻ രജിസ്റ്റർ പരിശോധന: സ്കൂൾ അഡ്മിഷൻ രജിസ്റ്ററിൽ നിലവിലുള്ള പേര് അനുസരിച്ചാണ് SSLC തിരുത്തലുകൾക്ക് അപേക്ഷിക്കേണ്ടത്.
  • വിവിധ തരം തിരുത്തലുകൾ: പേരിന്റെ സ്പെല്ലിംഗ് തെറ്റിയാൽ (Spelling correction), സർനെയിം ചേർക്കാൻ (Surname add), ഇനിഷ്യൽ മാറ്റാൻ (Initial change), അല്ലെങ്കിൽ പേര് പൂർണ്ണമായി മാറ്റാൻ എന്നിവയ്ക്കെല്ലാം ഗസറ്റ് പബ്ലിക്കേഷൻ വഴി നോട്ടിഫിക്കേഷൻ നിർബന്ധമാണ്.
  • മറ്റ് പ്രധാന സർട്ടിഫിക്കറ്റുകൾ: SSLC-യിലെ പേര് മാറ്റത്തിന് പിന്നാലെ പാസ്‌പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, പാൻ കാർഡ്, ആധാർ തുടങ്ങിയ മറ്റ് ഔദ്യോഗിക രേഖകളിലെ പേരും ഗസറ്റ് നോട്ടിഫിക്കേഷന്റെ അടിസ്ഥാനത്തിൽ മാറ്റാവുന്നതാണ്.