രക്ഷിതാക്കളുടെ പേര് കുട്ടികളുടെപേരിനൊപ്പം ചേര്‍ക്കണോ?
കുട്ടികളുടെ പേരിനൊപ്പം രക്ഷിതാക്കളുടെ പേര് ചേർക്കുന്നത് നിർബന്ധമുള്ള കാര്യമല്ലെങ്കിലും, പേരിനൊപ്പം ഒരു സർനെയിം (Surname) ഉള്ളതാണ് എപ്പോഴും നല്ലത്. പാസ്‌പോർട്ട് എടുക്കുന്ന സമയത്തും ചില രാജ്യങ്ങളിലേക്ക് വിസ എടുക്കുമ്പോഴും സർനെയിം നിർബന്ധമായതുകൊണ്ട് ഇത് ഏറെ സഹായകരമാകും.
സര്‍നെയിമായി രക്ഷിതാക്കളുടെ പേരാണ് ചേര്‍ക്കുന്നതെങ്കില്‍ പ്രത്യേകിച്ച് ഡോക്യുമെന്റ്‌സ് ഒന്നും ആവശ്യമില്ല.ഇനി വീട്ടുപേരാണ് Surname ആയി ചേര്‍ക്കുന്നതെങ്കില്‍ ഏതെങ്കിലും ഒരു ID Proof ല്‍ ആ വീട്ടുപേര് ഉണ്ടായിരിയ്ക്കണം.ID Proof ല്‍ ആ വീട്ടുപേര് ഇല്ല എങ്കില്‍ ആദ്യം നമ്മള്‍ Residence Certificate എടുക്കണം.എന്നിട്ട് ഇതും കൂടെ ഗസറ്റില്‍ സബ്മിറ്റ് ചെയ്ത് അപേക്ഷ അയയ്ക്കണം.ഗസറ്റ് നോട്ടിഫിക്കേഷന്‍ ലഭിച്ച് കഴിഞ്ഞാല്‍ നമുക്ക് നമ്മുടെ എല്ലാ ഡോക്യുമെന്റ്‌സിലും പേര് തിരുത്താവുന്നതാണ്.
ജനന സർട്ടിഫിക്കറ്റിലെ തിരുത്തലുകൾ
കുഞ്ഞ് ജനിച്ച് അധികം വൈകാതെ ഹോസ്പിറ്റലിൽ വെച്ച് തന്നെ ജനന സർട്ടിഫിക്കറ്റിൽ പേര് ചേർക്കാറുണ്ട്.
ആ സമയത്ത് സർനെയിമിനെക്കുറിച്ച് ചിന്തിച്ചിട്ടില്ലെങ്കിൽ പോലും, അധികം വൈകാതെ തന്നെ വലിയ ബുദ്ധിമുട്ടുകൾ ഇല്ലാതെ ഇത് തിരുത്താൻ സാധിക്കും.
ബർത്ത് സർട്ടിഫിക്കറ്റിൽ പേര് ചേർത്ത് കഴിഞ്ഞാൽ, എന്തെങ്കിലും തിരുത്തലുകൾ ആവശ്യമുണ്ടെങ്കിൽ ഒറ്റ തവണ പേര് തിരുത്താനുള്ള അവസരം ലഭിക്കും.
Ksmart വഴി ഓൺലൈനായോ അല്ലെങ്കിൽ നേരിട്ടോ നമുക്ക് ഈ തിരുത്തലുകൾ ചെയ്യാവുന്നതാണ്.
സര്‍നെയിമായി രക്ഷിതാക്കളുടെ പേരാണ് ചേര്‍ക്കുന്നതെങ്കില്‍ പ്രത്യേകിച്ച് ഡോക്യുമെന്റ്‌സ് ഒന്നും ആവശ്യമില്ല.ഇനി വീട്ടുപേരാണ് Surname ആയി ചേര്‍ക്കുന്നതെങ്കില്‍ ഏതെങ്കിലും ഒരു ID Proof ല്‍ ആ വീട്ടുപേര് ഉണ്ടായിരിയ്ക്കണം
ആധാർ കാർഡും സ്കൂൾ രേഖകളും
കുട്ടിയ്ക്ക് ആധാര്‍ കാർഡ് എടുത്തിട്ടുണ്ടെങ്കിലും, സ്കൂളിൽ ചേർത്തിട്ടുണ്ടെങ്കിലും പേര് തിരുത്തണമെങ്കിൽ ഗസറ്റ് പബ്ലിക്കേഷൻ വഴി പേര് തിരുത്തി ഗസറ്റ് നോട്ടിഫിക്കേഷൻ ലഭിക്കേണ്ടതുണ്ട്.
ഈ ഗസറ്റ് നോട്ടിഫിക്കേഷൻ പ്രകാരം ആധാര്‍ കാർഡ് ,സ്കൂൾ അഡ്മിഷൻ രജിസ്റ്റർ, ബർത്ത് സർട്ടിഫിക്കറ്റ് തുടങ്ങിയവ തിരുത്താവുന്നതാണ്