1) SSLC സർട്ടിഫിക്കറ്റ് പിതാവിന്റെയും മാതാവിൻറെയും പേര് തിരുത്താൻ സാധിക്കുമോ?
പേര് തിരുത്താൻ സാധിക്കുന്നതാണ്

2) ഇങ്ങനെ രക്ഷിതാക്കളുടെ പേര് എസ്എസ്എൽസി തിരുത്തുന്നതിന് എന്തെല്ലാം രേഖകളാണ് ഹാജരാക്കേണ്ടത്,
രക്ഷിതാക്കളുടെ ശരിയായ പേര് എന്ന് പറയുന്നത് അവരുടെ സ്കൂൾ അഡ്മിഷൻ രേഖപ്പെടുത്തിയ പേരാണ് ഈ പേര് തന്നെയാണ് നിങ്ങളുടെ ജനന സർട്ടിഫിക്കറ്റിലും ഉള്ളത് എന്ന് ഉറപ്പുവരുത്തണം , നിങ്ങളുടെ ജനന സർട്ടിഫിക്കറ്റ് അടിസ്ഥാനത്തിൽ നിങ്ങളുടെ രക്ഷിതാക്കളുടെ പേര് എസ്എസ്എൽസി സർട്ടിഫിക്കറ്റ് തിരുത്താൻ സാധിക്കുന്നതാണ്.
3) ഇങ്ങനെ തിരുത്തി ലഭിക്കുന്ന എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഒറിജിനലിന് തുല്ലമാണോ.
തിരുത്തിവരുന്ന എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഒറിജിനൽ തുല്യമാണ്.
4) ജനന സർട്ടിഫിക്കറ്റ് ഇല്ലാത്ത ഒരാൾക്ക് എസ്എസ്എൽസി സർട്ടിഫിക്കറ്റ് എങ്ങനെയാണ് തിരുത്താൻ സാധിക്കുക,
എസ്എസ്എൽസി രക്ഷിതാക്കളുടെ പേര് തിരുത്തുന്നതിന് ജനന സർട്ടിഫിക്കറ്റ് നിർബന്ധമാണ് ഇനി ജനന സർട്ടിഫിക്കറ്റ് ഇല്ലാത്ത ആൾക്ക് ആദ്യം വൈകി രജിസ്റ്റർ ചെയ്യുന്ന ജനത സർട്ടിഫിക്കറ്റ് കരസ്ഥമാക്കണം അതിൻറെ അടിസ്ഥാനത്തിൽ തിരുത്തലുകൾ വരുത്താൻ സാധിക്കുന്നതാണ്